സ്കൂൾ ഒളിമ്പിക്സിൽ ഇനി മുതൽ 117.5 പവൻ തൂക്കംവരുന്ന സ്വർണക്കപ്പ് സമ്മാനം

സംസ്ഥാന സ്കൂള്‍ ഒളിമ്പിക്സിലെ വിജയികള്‍ക്ക് ഇനി സ്വർണ കപ്പ് നൽകും. സംസ്ഥാന സ്കൂള്‍ കലോൽസവത്തിൻെറ മാതൃകയിൽ കായിക പ്രതിഭകള്‍ക്കും സ്വർണ കപ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു. ഏറ്റവും കൂടുതൽ പോയിൻറ് നേടി മുന്നിലെത്തുന്ന ജില്ലക്ക് 117. 5 പവനുള്ള കപ്പ് നൽകും.
ശാസ്ത്രമേളക്ക് ഒരു കിലോ തൂക്കമുള്ള സ്വർണ കപ്പ് നൽകാനായി സ്കൂള്‍ വിദ്യാർത്ഥികളിൽ നിന്നും വിദ്യാഭ്യാസ വകുപ്പ് ധനശേഖരണം നടത്തിയിരുന്നു. എന്നാൽ കപ്പ് നിർമ്മിച്ചില്ല. ഈ പണവും കായികമേളക്കുള്ള സ്പോണ്‍സർഷിപ്പ് പണവും ഉപയോഗിച്ച് കപ്പ് നിർമ്മിക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സർക്കാർ അനുമതി നൽകി ഉത്തരവിറക്കി. തിരുവനന്തപുരത്ത് വച്ചാണ് ഈ വർഷത്തെ സ്കൂള്‍ ഒളിമ്പിക്സ്.