ഗണേശ് കുമാറിന്റെ പുതിയ ഡ്രൈവിംഗ് ലൈസൻസ് പരിഷ്കാരം പാളി, കടുത്ത പ്രതിഷേധം, ഒന്നും ചെയ്യാനാകാതെ ഉദ്യോഗസ്ഥര്‍
സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള മന്ത്രി ഗണേശ് കുമാറിന്റെ പുതിയ പരിഷ്കാരത്തിനെതിരെ സംസ്ഥാന വ്യാപകമായി കടുത്ത പ്രതിഷേധം. ഭൂരിപക്ഷം സ്ഥലങ്ങളിലും ടെസ്റ്റിനെത്തിയവരും ഡ്രൈവിംഗ് സ്കൂള്‍ ഉടമകളും ടെസ്റ്റുകള്‍ ബഹിഷ്കരിച്ചു. ചിലയിടങ്ങളില്‍ അപേക്ഷകരും ഉദ്യോഗസ്ഥരുമായി വാക്കുതർക്കം ഉണ്ടാവുകയും ചെയ്തു.
ഇന്നു മുതല്‍ ഒരു കേന്ദ്രത്തില്‍ 50 പേരുടെ ടെസ്റ്റ് നടത്തിയാല്‍ മതിയെന്ന് മന്ത്രിയുടെ വാക്കാലുളള നിർദ്ദേമാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് മന്ത്രി പുതിയ നിർദ്ദേശം നല്‍കിയത്. നേരത്തെ ദിവസവും 180 എണ്ണം വരെയുണ്ടായിരുന്ന ടെസ്റ്റുകളാണ് വെട്ടിക്കുറച്ചത്. ഇതറിയാതെ നേരത്തേ നല്‍കിയിരുന്ന ഡേറ്റ് അനുസരിച്ച് ടെസ്റ്റിനെത്തിയപ്പോഴാണ് മന്ത്രിയുടെ പുതിയ തീരുമാനം എല്ലാവരും അറിഞ്ഞത്. അവധിയെടുത്തും മറ്റും ദൂരസ്ഥലങ്ങളിലെത്തിയവർ വരെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരുടെ പ്രതിഷേധങ്ങള്‍ക്ക് മുന്നില്‍ ഉദ്യോഗസ്ഥർ നിസ്സഹായരായി.
നേരത്തേ അനുമതി നല്‍കിയിരുന്ന അപേക്ഷകരില്‍ നിന്ന് 50 പേരെ എങ്ങനെ തെരഞ്ഞെടുക്കുമെന്നറിയാതെ ഉദ്യോഗസ്ഥർ ധർമ്മസങ്കടത്തിലായി. അപേക്ഷകരുടെ എണ്ണം 50 ആക്കുമ്ബോള്‍ ആരെ ഒഴിവാക്കും, അതിന് എന്ത് മാനദണ്ഡമാണ് സ്വീകരിക്കുക, ഒഴിവാക്കുന്നവർക്ക് പുതിയ തീയതി എങ്ങനെ നല്‍കും എന്നതില്‍ ഉദ്യോഗസ്ഥരില്‍ തന്നെ അവ്യക്തത നിലനില്‍ക്കുകയാണ്.