ഗില്ലൻ ബാരി സിൻഡ്രോം കേരളത്തിലും; ആദ്യമരണം കോട്ടയത്ത് റിപ്പോർട്ട് ചെയ്തു

ഗില്ലൻബാരി സിൻഡ്രോം ബാധിച്ചുള്ള കേരളത്തിലെ ആദ്യത്തെ മരണം റിപ്പോർട്ട് ചെയ്തു. കോട്ടയത്ത് വാഴക്കുളം കാവന തടത്തില്‍ ജോയ് ഐപാണ് മരിച്ചത്. മനുഷ്യൻ്റെ പെരിഫറല്‍ നാഡിവ്യവസ്ഥയിലെ നാഡികോശങ്ങളുടെ രോഗപ്രതിരോധ ശേഷി നശിപ്പിക്കുന്ന അപൂർവ രോഗമാണ് ഗില്ലന്‍ ബാരി സിന്‍ഡ്രോം എന്നത്.
ഒരു ലക്ഷത്തിൽ ഒരാളെ മാത്രം ബാധിക്കുന്ന രോഗമാണ് ഗില്ലൻ ബാരി സിൻഡ്രോമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഈ അസുഖം ബാധിച്ചുള്ള കേരളത്തിലെ ആദ്യ മരണമാണ് കോട്ടയത്ത് റിപ്പോർട്ട് ചെയ്തത്. കോട്ടയം മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് ജോയ് ഐപിൻ്റെ മരണം സ്ഥിരീകരിച്ചത്.
ആഴ്ചകളായി രോഗ ബാധയെ തുടർന്ന് ജോയ് ആശുപത്രിയിലായിരുന്നു. കുടുംബത്തിലെ മറ്റാർക്കും തന്നെ നിലവിൽ രോഗം പിടിപെട്ടിട്ടില്ല. അടുത്തിടെ മഹാരാഷ്ട്രയിലെ പൂനെയിൽ ഗില്ലന്‍ ബാരി സിന്‍ഡ്രോം സ്ഥിരീകരിച്ചിരുന്നു. ഗില്ലന്‍ ബാരി സിന്‍ഡ്രോം ബാധിക്കാനുള്ള കാരണങ്ങൾ അവ്യക്തമാണ്.