സ്വർണ വില വീണ്ടും റെക്കോർഡ് കയറ്റത്തിൽ: ഇന്ന് പവൻ വില 75,000 കടന്നു
Posted On August 6, 2025
0
168 Views
സാധാരണക്കാരെ ആശങ്കപ്പെടുത്തി ഇന്നും സ്വർണ വില കുതിപ്പ് തുടർന്നു. കേരളത്തിൽ സ്വർണം ഇന്ന് വീണ്ടും റെക്കോർഡ് വിലക്കയറ്റത്തിലേക്ക്. നേരത്തെ ജൂലൈ 23നായിരുന്നു കേരളത്തിൽ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഇന്ന് വീണ്ടും അതേ നേട്ടം സ്വന്തമാക്കി. രണ്ടാം വട്ടവും പവൻ വില 75,000 കടന്നിരിക്കുന്നു.
ഇന്ന് ഒരു ഗ്രാമിന് 10 രൂപ ഉയർന്ന് 9380 രൂപയായി. ഒരു പവന് 80 രൂപ ഉയർന്ന് 75,040 രൂപയായി. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,233 രൂപയും പവന് 81,864 രൂപയുമാണ് . 18 കാരറ്റിന് ഒരു ഗ്രാമിന് 7675 രൂപയും പവന് 61,400 രൂപയുമാണ്.
Trending Now
സിലമ്പരസൻ ടി. ആർ- വെട്രിമാരൻ- കലൈപ്പുലി എസ് താണു ചിത്രം 'അരസൻ'
October 7, 2025












