സംസ്ഥാനത്ത് സ്വര്‍ണവില താഴേക്ക്
മെയ് മാസത്തിൻ്റെ തുടക്കം തന്നെ സ്വർണവിലയില്‍ വലിയ ആശ്വാസം. ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഇതോടെ സ്വർണം ഗ്രാമിന് 6555 രൂപയും പവന് 52,440 രൂപയുമാണ് ഇന്നത്തെ വില.
കഴിഞ്ഞ ദിവസം സ്വർണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.എന്നാല്‍ അടുത്തിടെയായി സ്വർണവില കൂടിയും കുറഞ്ഞും ചാഞ്ചാട്ടം തുടർന്ന് വരികയായിരുന്നു.
മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്. പിന്നീടുള്ള ദിവസങ്ങളില്‍ ഏറിയും കുറഞ്ഞും നിന്ന സ്വര്ണവിലയാണ് ഈ മാസം മൂന്നാം തീയതി മുതല്‍ വീണ്ടും ഉയരാന്‍ തുടങ്ങിയത്. കഴിഞ്ഞ ദിവസങ്ങളില്‍ സ്വർണവില കുറഞ്ഞിരുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ 50,000 ത്തിന് മുകളില്‍ തന്നെയായിരുന്നു സ്വർണവില. ഏപ്രില്‍ തുടങ്ങിയത് തന്നെ സര്‍വകാല റെക്കോഡോടെയാണ്.