നാളെ ചരക്കുവാഹന പണിമുടക്ക്
വിവിധ ആവശ്യങ്ങളുന്നയിച്ച് സംയുക്ത സമരസമിതി നടത്തുന്ന 24 മണിക്കൂർ ചരക്കുവാഹന പണിമുടക്ക് വെള്ളിയാഴ്ച നടക്കും.
ഇതിന്റെ ഭാഗമായി രാവിലെ 10.30ന് കലക്ടറേറ്റിന് മുന്നില്‍ ധർണ നടത്തുമെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. സി. മൊയ്തീൻകുട്ടി ധർണ ഉദ്ഘാടനം ചെയ്യും. സെക്രട്ടേറിയറ്റ് ധർണയടക്കമുള്ള സമരങ്ങള്‍ നടത്തിയെങ്കിലും പരിഹാരമില്ലാത്ത സാഹചര്യത്തിലാണ് സംസ്ഥാനവ്യാപകമായി പണിമുടക്ക് നടത്തുന്നത്. ബി.എം.എസ്. ഒഴികെയുള്ള ട്രേഡ് യൂനിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും.
ലോറിവാടക വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക, എഫ്.സി.ഐ ഡിപ്പോകളിലെ തൊഴിലാളികളുടെ ജോലിസംരക്ഷിക്കുക, കരിങ്കല്‍ ഖനനത്തിന് ജില്ല കേന്ദ്രങ്ങളില്‍നിന്ന് പെർമിറ്റ് നല്‍കാനുള്ള നടപടി സ്വീകരിക്കുക തുടങ്ങി ആവശ്യങ്ങളുന്നയിച്ചാണ് സമരം.