അതിജീവിത ഹര്‍ജി പിന്‍വലിക്കണമെന്ന് സര്‍ക്കാര്‍; അങ്ങനെ ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി
അതിജീവിത സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിക്കണമെന്നാണ് അഭ്യര്‍ത്ഥനയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സാണ് ഇക്കാര്യം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെടാനാകില്ലെന്ന് കോടതി അറിയിച്ചു. കേസില്‍ പ്രതികളെക്കൂടി കക്ഷി ചേര്‍ക്കണമെന്നും കോടതി പറഞ്ഞു. അന്വേഷണത്തിന്റെ അവസാന ഘട്ടത്തിലാണ് ഹര്‍ജി. അതിനാല്‍ പ്രതികളെക്കൂടി കേള്‍ക്കമെന്ന് ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് വ്യക്തമാക്കി.
നടിയുടെ ഹര്‍ജിയിലെ ആക്ഷേപങ്ങള്‍ കോടതിയില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും നിഷേധിച്ചു. ആക്ഷേപങ്ങള്‍ തെറ്റാണെന്ന് ഡിജിപി കോടതിയില്‍ പറഞ്ഞു, പ്രോസിക്യൂട്ടറെ നിയമിച്ചത് അതിജീവിതയുമായി ആലോചിച്ചാണ്. നടിയുമായി കൂടിയാലോചിച്ച് പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമെന്നും ഡിജിപി വ്യക്തമാക്കി.
ഇക്കാര്യങ്ങള്‍ രേഖാമൂലം അറിയിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിക്കും.
Content Highlight: government asks actress to repeal plea hc says no