ശമ്ബളം കിട്ടാതെ സര്‍ക്കാര്‍ ജീവനക്കാര്‍; തിങ്കളാഴ്ച കിട്ടുമെന്ന വാഗ്ദാനത്തിലും ഉറപ്പില്ല
സർക്കാർ ജീവനക്കാർക്ക് രണ്ടാം ദിനവും ശമ്ബളം ലഭിച്ചില്ല. അവധി ദിനമായതിനാല്‍ മൂന്നാം ദിനമായ ഇന്നും ശമ്ബളം കിട്ടില്ലെന്നാണ് റിപ്പോർട്ട്.
കടുത്ത സാമ്ബത്തിക പ്രതിസന്ധിയെ തുടർന്ന് ഖജനാവില്‍ ആവശ്യത്തിന് പണമില്ലാത്തതിന്റെ ഭാഗമായി ശമ്ബളം മുടങ്ങിയ സർക്കാർ ജീവനക്കാരുടെ എണ്ണം ഇതോടെ മൂന്നര ലക്ഷം കവിഞ്ഞു. തിങ്കളാഴ്ച എല്ലാവർക്കും ശമ്ബളം കിട്ടുമെന്നാണ് സർക്കാരിന്റെ വാഗ്ദാനം.
സാങ്കേതിക തടസം മൂലമാണ് ശമ്ബളം ലഭിക്കാത്തതെന്ന് ധനമന്ത്രി വാദിക്കുന്നുണ്ടെങ്കിലും എന്താണ് പ്രശ്നമെന്ന് വ്യക്തമാക്കിയിട്ടില്ല. എല്ലാ ജീവനക്കാർക്കും തിങ്കളാഴ്ച ശമ്ബളം കിട്ടുമെന്നാണ് നിലവില്‍ സർക്കാർ ഉറപ്പുനല്‍കുന്നതെങ്കിലും അഞ്ചേകാല്‍ ലക്ഷത്തോളം വരുന്ന സർക്കാർ ജീവനക്കാർക്ക് മുഴുവൻ ഒറ്റ ദിവസം കൊണ്ട് ശമ്ബളം നല്കാൻ കഴിയുമോയെന്നതില്‍ സംശയങ്ങളുണ്ട്.