ഗവര്‍ണര്‍ ഭരണഘടനാപരമായ ചുമതല നിര്‍വഹിച്ചു, സഭയെ അവഹേളിച്ചിട്ടില്ലെന്ന് മന്ത്രി രാജീവ്
Posted On January 25, 2024
0
342 Views
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഭരണഘടനാപരമായ ചുമതല നിര്‍വഹിച്ചെന്ന് മന്ത്രി പി.രാജീവ്. നിയമസഭയെ സംബന്ധിച്ചിടത്തോളം ഗവര്‍ണര്‍ നയപ്രഖ്യാപനം വായിച്ചതായി തന്നെയാണ് കണക്കാക്കുകയെന്ന് മന്ത്രി പ്രതികരിച്ചു.
ഗവര്‍ണര്‍ വായിച്ച അവസാന ഖണ്ഡികയില്‍ സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമായി ഉണ്ടായിരുന്നു. ഗവര്‍ണര്‍ സഭയെ അവഹേളിച്ചു എന്ന് പറയാന്‍ കഴിയില്ല. നയപ്രഖ്യാപന പ്രസംഗം ചുരുക്കിയത് ഗവര്‍ണര്‍ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടാണോ എന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Trending Now
സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു; പവന് 1,09,680 രൂപ
September 30, 2026













