ബലാത്സംഗക്കേസ്; എല്‍ദോസ് കുന്നപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു
ബലാത്സംഗക്കേസിലെ പ്രതിയായ എല്‍ദോസ് കുന്നപ്പള്ളിക്ക് മുന്‍കൂര്‍ ജാമ്യം. ഈ മാസം 22-ന് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥനു മുന്പില് ഹാജരാകണമെന്ന ഉപാധികളോടു കൂടിയാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കൂടാതെ അന്വേഷണത്തില്‍ യാതൊരു വിധത്തിലുള്ള ഇടപെടലും നടത്തരുതെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
കേസ് നല്കിയ പരാതിക്കാരിയേയോ സാക്ഷികളേയോ ഒരു തരത്തിലും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ലെന്നും ജനപ്രതിനിധിയാണെന്ന് സ്വാധീനം ഉപയോഗിക്കരുതെന്നും കര്‍ശന നിര്‍ദേശം കോടതി നല്‍കിയിട്ടുണ്ട്.
കൂടാതെ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടരുതെന്നും കോടതി നിര്‍ദേശിച്ചു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതോടെ എല്‍ദോസ് കുന്നപ്പിള്ളി ഒളിവിലാണ്.
Content Highlights – Granted anticipatory bail for Eldhos Kunnapally