കോന്തുരുത്തി പുഴ കയ്യേറി താമസിക്കുന്നവരെ പുനരധിവസിപ്പിക്കണമെന്ന് ഹൈക്കോടതി
കൊച്ചി നഗരസഭ പരിധിയില്‍ ഉൾപ്പെടുന്ന കോന്തുരുത്തി പുഴ കയ്യേറി താമസിച്ചുവരുന്ന 122 പേരെ പുനരധിവസിപ്പിക്കുവാൻ ഹൈക്കോടതി ഉത്തരവ്. ലൈഫ് മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഇവരെ പുനരധിവസിപ്പിക്കുക.
പുനരധിവാസത്തിന് അര്‍ഹരായവരില്‍ 56 കുടുംബങ്ങള്‍ ലൈഫ് ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. ഇവര്‍ ഒഴികെയുള്ളവരെക്കൂടി ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തും. പുനരധിവാസത്തിന് അര്‍ഹരാണെന്ന് കണ്ടെത്തിയ കുടുംബങ്ങള്‍ക്ക് പള്ളുരുത്തി വില്ലേജില്‍ ജി സി ഡി എ കൊച്ചി നഗരസഭയ്ക്ക് കൈമാറിയ 1.38 ഏക്കര്‍ സ്ഥലത്താണ് നഗരസഭ മുഖേന ലൈഫ് ഭവന സമുച്ചയം നിര്‍മ്മിക്കുക.
നിലവിൽ പുനരധിവാസത്തിന് അര്‍ഹരായവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി കൈവശരേഖകള്‍ പരിശോധിച്ചുവരികയാണ്. ലിസ്റ്റില്‍ ഉള്‍പ്പെട്ട 41 അപേക്ഷകരുടെ പരിശോധന പൂര്‍ത്തിയായി. അതേസമയം പുനരധിവാസത്തിന് അര്‍ഹരല്ലാത്തവര്‍ക്ക് കേരള ഭൂസംരക്ഷണ നിയമപ്രകാരം നേരിട്ട് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്.
Content Highlights: HC On River Accroach