സിവിക് ചന്ദ്രന് കേസിലെ വിവാദ പരാമര്‍ശം; ജഡ്ജി കൃഷ്ണകുമാര്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി ഹൈക്കോടതി
സാഹിത്യകാരനായ സിവിക് ചന്ദ്രനെതിരെയുള്ള ലൈംഗികാതിക്രമ കേസില്‍ വിവദ പരാമര്‍ശം നടത്തിയ ജഡ്ജി എസ് കൃഷ്ണകുമാറിനെ സ്ഥലം മാറ്റിയ ഉത്തരവിനെതിരെ നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവില്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ബലാത്സംഗക്കേസില്‍ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ജഡ്ജി വിവാദ പരാമര്‍ശം നടത്തിയതിന് പിന്നാലെയാണ് സ്ഥലം മാറ്റിയത്.
ജില്ലാ ജഡ്ജിക്ക് സമാനമായ പദവിയാണ് ലേബര്‍ കോടതിയിലേതെന്നും അതിനാല്‍ സ്ഥലമാറ്റ ഉത്തരവില്‍ ഇടപെടാന്‍ കഴിയില്ലെന്നുമായിരുന്നു ജസ്റ്റിസ് അനു ശിവരാമിന്റെ ഉത്തരവ്. ഒരു മുതിര്‍ന്ന ന്യായാധിപന് എന്ന നിലയില്‍ കൃഷ്ണകുമാര്‍ ഈ ഉത്തരവ് പാലിക്കുമെന്നാണ് വിചാരിക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.
Content Highlights – High Court dismissed the petition filed by Judge Krishnakumar