ഉപയോഗിക്കുക വലിച്ചെറിയുക എന്ന സംസ്കാരം വിവാഹ ജീവിതത്തെ ബാധിച്ചു; വിവാദ നിരീക്ഷണവുമായി ഹൈക്കോടതി
‘യൂസ് ആന്റ് ത്രോ’ സംസ്കാരം വിവാഹ ജീവിതത്തെ ബാധിച്ചെന്ന നിരീക്ഷണവുമായി ഹൈക്കോടതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപഭോക്തൃ സംസ്കാരം വൈവാഹിക ജീവിതങ്ങളെയും സ്വാധീനം ചെലുത്തിയതായി കോടതി നിരീക്ഷിച്ചു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റേതായിരുന്നു വിവാദമായ പരാമര്‍ശം.
ആലപ്പുഴ സ്വദേശികളുടെ വിവാഹമോചന കേസ് പരിഗണിക്കവെ ജസ്റ്റിസുമാരായ മുഹമ്മദ് മുസ്താഖ്, സോഫി തോമസ് എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി തള്ളിക്കൊണ്ട് പരാമാര്‍ശം നടത്തിയത്.
ഭാര്യ എന്നാല്‍ എന്നെന്നേക്കും ആശങ്ക ക്ഷണിച്ചു വരുത്തുന്നവള്‍ എന്നതാണ് ഇത്തത്തെ ചിന്താഗതി. ഉപയോഗിക്കുക വലിച്ചെറിയുക എന്ന ഉപേഭോക്തൃ സംസ്കാരം വിവാഹ ബന്ധങ്ങളെ ബാധിച്ചു. എപ്പോള്‍ വേണമെങ്കിലും ഗുഡ്ബൈ പറഞ്ഞു പിരിഞ്ഞു പോകുന്ന ലിവ് ഇന്‍ റിലേഷനുകള്‍ കേരളത്തില്‍ വര്‍ധിച്ചുവരുന്നു എന്നിങ്ങനെയാണ് കോടതിയുടെ ഉത്തരവിലെ പ്രസക്ത ഭാഗങ്ങള്‍.
ആലപ്പുഴ സ്വദേശി വിവാഹ മോചനം ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി കുടുംബക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്. ഭാര്യയില്‍ നിന്നുള്ള പീഡനം സഹിക്കാനാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുവാവ് വിവാഹ മോചനം ആവശ്യപ്പെട്ടത്.
Content Highlights – High Court observes that ‘use and throw’ culture has affected married life