ആലുവയിൽ അക്രമികൾ ഹോട്ടൽ അടിച്ചു തകർത്തു
എറണാകുളം ആലുവ പുളിഞ്ചോടിലെ ഹോട്ടലിലെത്തിയ ഗുണ്ടകൾ ഹോട്ടൽ അടിച്ചുതകർത്തു. മൊബൈൽ ഫോൺ ചാർജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിലേക്ക് നീങ്ങിയത്. ഇന്നലെ രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. പരിക്കേറ്റ ആലുവ സ്വദേശി ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിലീപിന്റെ കൈ ഒടിഞ്ഞിട്ടുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് വിശദമായി അന്വേഷണം നടത്തുകയാണ്.
പുളിഞ്ചോടുള്ള ടർക്കിഷ് മന്തി എന്ന ഹോട്ടലാണ് മൂന്ന് പേരുള്ള സംഘം അടിച്ചു തകർത്തത്. ഹോട്ടലിലെത്തിയ സംഘം കാറിൽ ഇരുന്ന് ഭക്ഷണം ഓർഡർ ചെയ്തു. എന്നാൽ ഭക്ഷണം കാറിൽ നൽകാനാവില്ലെന്ന് ഹോട്ടൽ ജീവനക്കാരൻ അറിയിച്ചു. തുടർന്ന് ഇവർ ഹോട്ടലിൽ കയറി ഭക്ഷണം വാങ്ങി. പിന്നീട് ഭക്ഷണത്തിന്റെ പണം നൽകി. തുടർന്ന് മൊബൈൽ ഫോൺ ചാർജ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു. പിന്നീട് ചാർജർ കൂടി ആവശ്യപ്പെടുകയായിരുന്നു. ചാർജർ നൽകാൻ കഴിയില്ലെന്ന് അറിയിച്ചതോടെയാണ് അക്രമത്തിലേക്ക് തിരിഞ്ഞത്. നേരത്തെ കാറിലിരുന്ന് ഭക്ഷണം ഓർഡർചെയ്ത് കഴിച്ചിട്ട് കാശ് തരാതെ പോയതിനാലാണ് ഇത്തവണ കാറിലേക്ക് ഭക്ഷണം നൽകാതിരുന്നതെന്നാണ് ഹോട്ടൽ ജീവനക്കാരൻ പറയുന്നത്.
ഹോട്ടലിലെ ഫർണിച്ചറുകളും കംപ്യൂട്ടറുകളും അക്രമികൾ തകർത്തു. ഭക്ഷണം കഴിച്ച് പോയതിന് ശേഷം മുഖം മൂടി വെച്ച് തിരികെ വന്നായിരുന്ന ആക്രമണെന്നാണ് കടയിലുള്ളവർ പറയുന്നത്.
Content Highlights – Aluva, Hotel, Attacked