ഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ പ്രഖ്യപിക്കും
ഐസിഎസ്ഇ പത്താം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കുമെന്ന് ഐസിഎസ്ഇ ബോര്‍ഡ് സെക്രട്ടറി അറിയിച്ചു. നാളെ വൈകീട്ട് അഞ്ച് മണിക്കാണ് ഫലം പ്രഖ്യാപിക്കുക. https://www.cisce.org/ എന്ന വെബ് സൈറ്റില്‍ ഫലം ലഭ്യമാകും.
പരീക്ഷാ ഫലം വൈകുന്നതില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒരുപോലെ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഫലം വൈകിയാല്‍ തുടര്‍ വിദ്യാഭ്യാസ സാധ്യതകള്‍ കുറയുമെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു.
ഫൈനല്‍ സ്കോറില്‍ ആദ്യ രണ്ട് സെമസ്റ്ററുകള്‍ക്കും തുല്യ വെയ്റ്റേജ് ആയിരിക്കും. അതേസമയം എതെങ്കിലും ഒരു സെമസ്റ്ററിലെ പരീക്ഷ എഴുതിയില്ലെങ്കില്‍ അവരെ ആബ്സന്റായി കണക്കാക്കി ഫലം പ്രസിദ്ധീകരിക്കില്ല.
Content Highlights – ICSE 10th result, Will declare tomorrow