കുസാറ്റിൽ KSU വിൽ നിന്നും യൂണിയൻ ഭരണം തിരിച്ച് പിടിച്ച് SFI; ”രാഹുൽ ഇഫക്റ്റ്” ഫലം കണ്ടുതുടങ്ങി, കോൺഗ്രസ്സിന് ഇനി രാഹുകാലം
കുസാറ്റ് എന്ന കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥി യൂണിയൻ തിരഞ്ഞെടുപ്പിൽ എസ്എഫ്ഐക്ക് ഗംഭീര വിജയം. കഴിഞ്ഞ വർഷം എസ്എഫ്ഐക്ക് നഷ്ടപ്പെട്ട യൂണിയൻ ഇത്തവണ തിരിച്ചുപിടിക്കാൻ സാധിച്ചത് സംഘടനയ്ക്ക് വളരെ ആഹ്ലാദകരമായ വാർത്തയാണെന്ന് മന്ത്രി പി. രാജീവ് പറയുന്നു. അപ്രതീക്ഷിത തോൽവിയിൽ തളർന്നുപോകാതെ, വിദ്യാർത്ഥികൾ എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചതിൻ്റെ ഫലമാണ് ഈ വിജയമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
യു യു സി എന്ന യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർമാരുടെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 190 സീറ്റുകളിൽ 104 സീറ്റുകളാണ് എസ്എഫ്ഐ നേടിയത്. ഇതോടെ കഴിഞ്ഞ തവണ കെഎസ്യുവിൽ നിന്ന് നഷ്ടമായ യൂണിയൻ ഭരണം എസ്എഫ്ഐ തിരികെ പിടിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം 174 സീറ്റിൽ 86 സീറ്റ് നേടിയാണ് കെഎസ്യു കുസാറ്റിൽ യൂണിയൻ ഭരണം നേടിയിരുന്നത്.
എസ്എഫ്ഐയുടെ വിജയത്തെ അഭിനന്ദിച്ചുകൊണ്ട് മന്ത്രി പി. രാജീവ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്: “കഴിഞ്ഞ വർഷം എസ്എഫ്ഐക്ക് നഷ്ടപ്പെട്ട കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയുടെ യൂണിയൻ ഈ വർഷം തിരിച്ചുപിടിക്കാൻ സാധിച്ചിരിക്കുന്നു എന്നത് ആഹ്ലാദകരമായ വാർത്തയാണ്.
അന്നത്തെ അപ്രതീക്ഷിത തോൽവിയിൽ തളർന്നുപോകാതെ, കുട്ടികൾ എണ്ണയിട്ട യന്ത്രം പോലെ ക്യാമ്പസിൽ പ്രവർത്തിക്കുകയും എല്ലാ ഊർജ്ജവും ഉൾക്കൊണ്ട്, സംഘടനയെ തോളിലേറ്റുകയും ചെയ്തു. ഈ പരിശ്രമങ്ങൾക്ക് ഇതാ യൂണിയൻ തെരഞ്ഞെടുപ്പിൽ ഫലവും ലഭിച്ചിരിക്കുന്നു.” വിജയത്തിന് വോട്ട് നൽകിയ വിദ്യാർത്ഥികളെയും സംഘടനാ നേതൃത്വത്തെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കഴിഞ്ഞ തവണ ഞെട്ടിക്കുന്ന വിജയമാണ് കെഎസ്യു നേടിയത്. 174 സീറ്റില്‍ 86 സീറ്റ് നേടികൊണ്ടായിരുന്നു കെഎസ്യു കുസാറ്റില്‍ യൂണിയന് ഭരണം പിടിച്ചത്. അതാകട്ടെ മുപ്പത് വർഷങ്ങള്‍ക്ക് ശേഷമുള്ള കെഎസ്യുവിന്റെ ആദ്യ വിജയവുമായിരുന്നു. 1994 ല്‍ ബാബു ജോസഫ് കെഎസ്യു പാനലില്‍ ചെയർമാനായതിന് ശേഷം 2024 വരെ നടന്ന എല്ലാ തെരഞ്ഞെടുപ്പുകളിലും എസ്എഫ്ഐക്കായിരുന്നു കുസാറ്റിലെ വിജയം.
മൂന്ന് പതിറ്റാണ്ടോളം കുത്തകയാക്കി കൊണ്ടുനടന്ന കുസാറ്റ് കഴിഞ്ഞ വര്‍ഷം കൈവിട്ടത് പോയത് എസ്എഫ്ഐക്ക് വലിയ തിരിച്ചടിയുമായി. അതുകൊണ്ട് തന്നെ ഇത്തവണ തിരഞ്ഞെടുപ്പിനായി വലിയ മുന്നൊരുക്കവും എസ്എഫ്ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നു.
ഇത്തവണ 190 സീറ്റിൽ 104 ലിലും എസ്എഫ്ഐ വിജയക്കൊടി പാറിച്ച് തിരികിയെത്തുമ്പോൾ, വിദ്യാർത്ഥി രാഷ്ട്രീയത്തിലും രാഹുൽ മാങ്കൂട്ടത്തിൽ ഇഫക്റ്റ് കടന്നു വന്നിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. കെഎസ്യു, യൂത്ത് കോൺഗ്രസ്സ് പ്രസ്ഥാനങ്ങളിൽ കരുത്ത് തെളിയിച്ച മാങ്കൂട്ടത്തിലിന്റെ അധഃപതനം വിദ്യാർത്ഥികളുടെ ഇടയിലും വലിയ ചർച്ചാ വിഷയമായിരുന്നു.
കുസാറ്റിൽ കെഎസ്യു പ്രവർത്തകരായ കുട്ടികൾ ശരിയായ രീതിയിൽ പ്രവർത്തനവും പ്രചാരണവും നടത്തിയിട്ടും അവർക്ക് മേൽക്കോയ്മ നഷ്ടപ്പെടുകയാണ്. സെക്ഷ്വൽ പെർവെർട്ട് ആയ ഒരു സൈക്കോപാത്തിനെ കേരളം തിരിച്ചറിഞ്ഞിരിക്കുന്നു. അവനെ സപ്പോർട്ട് ചെയ്ത സമൂഹത്തിലെ പുഴുക്കുത്തുകളെയും എല്ലാവരും കണ്ടുകഴിഞ്ഞു. അതിന്റെ കൂടി പ്രതിഫലനമാണ് ഇലക്ഷൻ റിസൾട്ട്.
രാഹുൽ ഇഫക്റ്റ് പെട്ടെന്നൊന്നും കേരളം വിട്ട് പോകില്ല. വരാനിരിക്കുന്ന ഇലക്ഷനുകളിൽ വിജയം ഉറപ്പിച്ച പോലെയിരുന്ന കോൺഗ്രസിന് കിട്ടിയ ഇരുട്ടടിയാണ് മാങ്കൂട്ടത്തിൽ സംഭവം.കേസിൽ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും, ജനങ്ങൾക്ക് ഇടയിൽ പ്രവർത്തിക്കാൻ ഈ ഞരമ്പ് രോഗി അർഹൻ അല്ലെന്ന് കേരള ജനത തിരിച്ചറിഞ്ഞിരിക്കുന്നു.
വളരെ ചുരുങ്ങിയ കാലം കൊണ്ട് ഏറെ മുന്നിലേക്ക് കുതിച്ച രാഹുൽ മാങ്കൂട്ടത്തിൽ, എതിരാളികൾക്ക് എതിരെ പ്രയോഗിച്ചിരുന്നതും അങ്ങേയറ്റം നിന്ദ്യമായ ഭാഷയിലായിരുന്നു. പൊതിച്ചോറിൽ വരെ അനാശ്യാസം കണ്ടെത്തിയ ഒരുത്തനാണ് ലൈംഗിക പീഡന കേസുകൾ കാരണം പല സ്ഥലങ്ങളിലായി ഓടി നടക്കുന്നത്.
ഇപ്പോൾ അറസ്റ്റ് തടഞ്ഞതിലും രാഹുൽ അണികൾ ആഹ്ലാദം പ്രകടിപ്പിക്കുന്നുണ്ട്. എന്നാൽ ലൈംഗിക ചൂഷണവുമായി ബന്ധപ്പെട്ട് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രജിസ്റ്റര്‍ ചെയ്ത ആദ്യത്തെ കേസിലാണ് ഹൈക്കോടതി അറസ്റ്റ് തടഞ്ഞിരിക്കുന്നത്. മറ്റൊരു യുവതി കൂടി രാഹുലിനെതിരേ പരാതി നല്‍കിയിരുന്നു. ഇതില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുമുണ്ട്. ഈ കേസില്‍ പൊലീസിന് എംഎല്‍എയെ അറസ്റ്റ് ചെയ്യാം. ഇപ്പോളും ഒളിവിൽ കഴിയുകയാണ് പാലക്കാട് എംഎൽഎ.













