കോട്ടയം പാലായില്‍ റിട്ടയേര്‍ഡ് എസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍
Posted On August 17, 2025
0
209 Views
പാലാ മുത്തോലിയില്‍ റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എസ്ഐയായി റിട്ടയര്‍ ചെയ്ത പുലിയന്നൂര്‍ തെക്കേല്‍ സുരേന്ദ്രനെയാണ് മുത്തോലി കവലയ്ക്ക് സമീപമുള്ള ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടുകാരുമായി പിണങ്ങി ഇയാള്‍ ഒരു വര്‍ഷത്തോളമായി ലോഡ്ജിലാണ് താമസിച്ചിരുന്നത്.
രണ്ട് ദിവസമായി പമ്പിലെത്താതിരുന്നതിനെ തുടര്‍ന്ന് അന്വേഷിച്ചെത്തിയപ്പോഴാണ് ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയത്. മരണകാരണം വ്യക്തമായിട്ടില്ല. അസ്വാഭാവിക മരണത്തിന് പാലാ പൊലീസ് കേസെടുത്തു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Trending Now
Step into Simon’s world. Watch the teaser now! 🧠
January 17, 2026













