രാമനാട്ടുകരയില്‍ 3 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

രാമനാട്ടുകരയില്‍ മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ നടപ്പാതയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തോട്ടുങ്ങല്‍ നീലിത്തോട് പാലത്തിന് സമീപത്ത് ഇന്ന് രാവിലെ ആറ് മണിയോടെയാണ് കുഞ്ഞിനെ കണ്ടെത്തിയത്.
ആണ് കുഞ്ഞിനെ പുതപ്പില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന്, പോലീസ് സ്ഥലത്തെത്തി കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റി.

കുഞ്ഞിന്റെ മാതാപിതാക്കളെ കണ്ടെത്താനുള്ള ശ്രമം പോലീസ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. രാവിലെ ഇതുവഴി ജോലിക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളാണ് കുഞ്ഞിനെ റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് ഇവര്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു.
Content Highlight: Infant found abandoned on roadside at Ramanattukara Kozhikode