ഇടപെട്ടത് പൂരപ്രേമികളെ പോലീസ് തല്ലിയപ്പോള്‍: സുരേഷ് ഗോപി
പൂരപ്രേമികളെ പോലീസ് തല്ലുകയും പൂരം തടസപ്പെടുകയും ചെയ്തപ്പോഴാണ് അവിടെ പോയതും ഇടപെട്ടതുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.
പോലീസിന്റെ കിരാത നടപടികള്‍ക്കെതിരെയാണ് പ്രതികരിച്ചത്.
ദേവസ്വങ്ങളുമായി സംസാരിച്ച് പൂരം തുടരാനുള്ള ശ്രമമാണ് നടത്തിയത്. അതിനെ ചിലര്‍ രാഷ്ട്രീയ താത്പര്യത്തോടെ തെറ്റായി വ്യാഖ്യാനിക്കുകയാണ്. അത്തരം പ്രശ്നങ്ങളുണ്ടായാല്‍ ഇനിയും ഇടപെടും. അത് എന്റെ കര്‍ത്തവ്യമാണ്. നുണപ്രചരണം നടത്തുന്നവരെ പരിഗണിക്കുന്നേയില്ല. ആംബുലന്‍സിലല്ല, ബിജെപി ജില്ലാ പ്രസിഡന്റിന്റെ കാറിലാണ് സംഭവസ്ഥലത്തേക്ക് പോയത്. പൂരം അലങ്കോലമാക്കിയത് സംബന്ധിച്ച് സിബിഐ അന്വേഷണമാണ് നല്ലതെന്നും സുരേഷ് ഗോപി പറഞ്ഞു.