മതപഠനമാണ് മദ്രസകളില്‍ നടക്കുന്നതെന്ന ചിന്ത മണ്ടത്തരം; മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠനക്ലാസ് എന്നാക്കണം – കെ.ബി. ഗണേഷ് കുമാര്‍
മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷൻ്റെ നീക്കം അപകടകരമാണെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. മതപഠനമാണ് മദ്രസകളില്‍ നടക്കുന്നതെന്ന ചിന്ത മണ്ടത്തരമാണ്.
മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠനക്ലാസ് എന്നാക്കണമെന്നും മന്ത്രി പറഞ്ഞു. കത്തോലിക്ക യുവജന പ്രസ്ഥാനത്തിന്റെ രാജ്യന്തര സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുഞ്ഞുങ്ങള്‍ക്ക് ഖുർആൻ്റെ അറിവ് പകർന്ന് നല്‍കുന്നതാണ് മദ്രസകള്‍. ഇതേ രീതിയില്‍ ക്രിസ്തുമതത്തില്‍ സണ്‍ഡേ സ്കൂളില്‍ പഠിപ്പിക്കുന്നത് ബൈബിള്‍ ആണെന്നും ക്രിസ്തുമതം അല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അള്ളാഹു നല്കുന്ന സന്ദേശങ്ങളാണ് മദ്രസകളില്‍ പഠിപ്പിക്കുന്നത്. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും മന്ത്രി പറഞ്ഞു.