കെ സുധാകരൻ്റെ കണ്ണൂരിലെ വീടിന് മുഴുവൻ സമയം സായുധ സുരക്ഷ
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ കണ്ണൂരിലെ വീടിന് സുരക്ഷ വർധിപ്പിച്ചു. കണ്ണൂര്‍ നടാലിലെ സുധാകരന്റെ വീടിന് സായുധ പൊലീസ് സുരക്ഷ കൂടി ഏർപ്പെടുത്താനാണ് സർക്കാർ തീരുമാനം. സുധാകരന്റെ യാത്രയിലും സായുധ പൊലീസ് അകമ്പടിയുണ്ടാകും. ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പരിഗണിച്ചാണ് നടപടി.
സംസ്ഥാനത്ത് നിലവിൽ നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മുഴുവന്‍ സമയ സുരക്ഷയാണ് കെ പിസിസി അധ്യക്ഷന്‍ നല്‍കുന്നത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച സംഭവം സംസ്ഥാനമൊട്ടാകെ സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെ കെ സുധാകരന് സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. തുടർന്നാണ് സുരക്ഷ വർധിപ്പിക്കണമെന്ന് ഇൻ്റലിജൻസ് റിപ്പോർട്ട് നൽകിയത്.