കണ്ടല ബാങ്ക് ക്രമക്കേട്: ഭാസുരാംഗന്റെ സ്വത്ത് കണ്ടുകെട്ടി
കണ്ടല സഹകരണ ബാങ്ക് ക്രമക്കേടുമായി ബന്ധപ്പെട്ട് ബാങ്കിന്റെ മുൻ പ്രസിഡന്റും സിപിഐ നേതാവുമായ എൻ. ഭാസുരാംഗന്റെ സ്വത്ത് ഇഡി കണ്ടുകെട്ടി. ഒരു കോടി രൂപയുടെ സ്വത്താണ് കണ്ടുകെട്ടിയത്.
അതേസമയം എൻ. ഭാസുരാംഗനും മക്കളും അടക്കം ആറ് പ്രതികള്‍ക്കെതിരെ ഇഡി കഴിഞ്ഞ ദിവസം കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇയാളുടെ രണ്ട് പെണ് മക്കളെ അടക്കം കേസില്‍ പ്രതി ചേർത്തിട്ടുണ്ട്.
ഭാസുരാംഗൻ 51 കോടി രൂപ വായ്പ തട്ടിയെടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രണ്ട് ബെനാമി അക്കൗണ്ടുകളാണ് ഇയാള്‍ക്ക് ബാങ്കില്‍ ഉണ്ടായിരുന്നത്. ഈ അക്കൗണ്ടുകള്‍ വഴിയാണ് തട്ടിപ്പ് നടന്നതെന്ന് ഇഡി കണ്ടെത്തി. മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഈ അക്കൗണ്ടുകള്‍ക്ക് 51 കോടി രൂപ വായ്പ അനുവദിച്ചത്.