നാലാംദിവസവും കണ്ണൂരിന്റെ മുന്നേറ്റം; പിന്നാലെ കോഴിക്കോടും പാലക്കാടും
Posted On January 7, 2024
0
288 Views

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ നാലാംദിവസവും കണ്ണൂരിന്റെ പടയോട്ടം. നാലാംദിവസത്തിന്റെ തുടക്കത്തില്‍ 701 പോയിന്റുമായി കണ്ണൂര്‍ ലീഡ് നിലനിര്‍ത്തുകയാണ്.
692 പോയിന്റുമായി കോഴിക്കോടും 688 പോയിന്റുമായി പാലക്കാടും തൊട്ടുപിന്നിലുണ്ട്. 669 പോയിന്റുമായി തൃശൂര്‍ നാലാമതും 663 പോയിന്റുകളുമായി ആതിഥേയരായ കൊല്ലം അഞ്ചാമതുമാണ്. മലപ്പുറം (658), എറണാകുളം (648), ആലപ്പുഴ (618), കാസര്‍ഗോഡ് (610), കോട്ടയം (604), വയനാട് (582), പത്തനംതിട്ട (542), ഇടുക്കി (522) എന്നിങ്ങനെയാണ് പോയിന്റ് നില.
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025