പെരുമാറ്റചട്ടം ലംഘിച്ചു: കാസര്‍ഗോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
Posted On April 3, 2024
0
356 Views
പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയില്‍ കാസര്‍ഗോട്ടെ എല്‍ഡിഎഫ് സ്ഥാനാർഥി എം.വി. ബാലകൃഷ്ണന് കാരണം കാണിക്കല്‍ നോട്ടീസ്.
അനുമതിയില്ലാതെ റോഡ് ഷോ നടത്തിയതിനും, ലൗഡ് സ്പീക്കര്‍ ഉപയോഗിച്ചതിനും, വാണിജ്യ വാഹനങ്ങളില്‍ ഫ്ളാഗ്, സ്റ്റിക്കര്‍ എന്നിവ ഉപയോഗിച്ചതിനുമാണ് നോട്ടീസ്.
മാതൃകാ പെരുമാറ്റ ചട്ടം നോഡല്‍ ഓഫീസറും സബ് കളക്ടറുമായ സൂഫിയാന് അഹമ്മദാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 48 മണിക്കൂറിനകം മറുപടി നല്‍കിയില്ലെങ്കില്‍ തുടര്‍നടപടി സ്വീകരിക്കുമെന്ന് നോഡല്‍ ഓഫീസര്‍ വ്യക്തമാക്കി.












