കള്ളക്കടല് പ്രതിഭാസം; കേരളാ തീരത്ത് ജാഗ്രതാ നിര്ദ്ദേശം; തിരമാല ഉയര്ന്നേക്കും
Posted On May 13, 2024
0
694 Views

കള്ളക്കടല് പ്രതിഭാസത്തോടനുബന്ധിച്ച് കേരള തീരത്ത് ഇന്ന് രാവിലെ 11.30 മുതല് രാത്രി 11.30 വരെ 0.5 മുതല് 1.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
ഇതിന്റെ വേഗത സെക്കൻഡില് 20 സെന്റീമീറ്ററിനും 50 സെന്റീമീറ്ററിനും ഇടയില് മാറിവരാൻ സാധ്യതയുണ്ടെന്നും അറിയിപ്പില് പറയുന്നു.
അതേസമയം, 16-ാം തീയതി വരെ വിവിധ ജില്ലകളില് മഞ്ഞ അലർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് മഞ്ഞ അലർട്ട്.
Trending Now
അഭിഷേകിന്റെ 'സ്പെഷ്യൽ റൺ'; സഹപ്രവർത്തകർക്ക് അഭിമാന നിമിഷം
February 9, 2025