വീട് പണിക്കിടെ മതില് ഇടിഞ്ഞുവീണു; ഇതര സംസ്ഥാന തൊഴിലാളി മരിച്ചു
കോഴിക്കോട് കക്കോടിയില്‍ മതില് ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ ഒരു ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശി ഉദയ് മാഞ്ചിയാണ് മരിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ശശീന്ദ്ര സര്‍വീസ് സഹകരണ ബാങ്കിന് തൊട്ടടുത്തെ മതിലാണ് ഇടിഞ്ഞ് വീണത്. ഒരു മലയാളിയും രണ്ട് അതിഥി തൊഴിലാളിയുമാണ് ജോലിക്കുണ്ടായിരുന്നത്. ഒഡീഷ തൊഴിലാളിയുടെ തലയിലേക്കാണ് മതില് വീഞ്ഞത്.
അപകടത്തിന് പിന്നാലെ കൂടെയുണ്ടായിരുന്നവര്‍ മതിലിന്റെ ഭാഗങ്ങള്‍ മാറ്റി തൊഴിലാളിയെ പുറത്തെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അരമണിക്കൂറിനുശേഷം ഫയര്‍ഫോഴ്സ് എത്തിയാണ് ഉദയ്യെ പുറത്തെടുത്തത്. ഹൈഡ്രോളിക് ജാക്കിവച്ചാണ് മതില് ഉയര്‍ത്തിയത്. കൂടെയുണ്ടായിരുന്ന ഒരാള്‍ക്ക് നിസാര പരിക്കേറ്റു.













