കോഴിക്കോട് മെഡിക്കൽ കോളജിൽ റാഗിങ്; 11 വിദ്യാർഥികൾക്ക് സസ്പെൻഷൻ
Posted On February 6, 2025
0
123 Views
കോഴിക്കോട് മെഡിക്കൽ കോളജിൽ ജൂനിയർ വിദ്യാർഥികളെ റാഗ് ചെയ്ത സംഭവത്തിൽ 11 എംബിബിഎസ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. കോളജ് ഹോസ്റ്റിലിൽ വെച്ച് ഒന്നാം വർഷം എംബിബിഎസ് വിദ്യാർഥികളെ രണ്ടാം വർഷ വിദ്യാർഥികൾ റാഗ് ചെയ്തുവെന്ന പരാതിയിലാണ് നടപടി.
സീനിയർ വിദ്യാർഥികൾ മാനസികമായും ശാരീരികമായും ഉപദ്രവിച്ചുവെന്നായിരുന്നു ജൂനിയർ വിദ്യാർഥികളുടെ പരാതി. ഇതിൽ പ്രിൻസിപ്പൽ അഞ്ചംഗ അന്വേഷണ സമിതിയെ നിയോഗിച്ചിരുന്നു. സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തത്. തുടർ നടപടിക്കായി റിപ്പോർട്ട് മെഡിക്കൽ കോളജ് പൊലീസിന് കൈമാറി.
Trending Now
An anthem forged in fire!👑🔥
October 29, 2025













