കെ എസ് അരുണ്‍കുമാര്‍ തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ത്ഥി

തൃക്കാക്കര ഉപതെരെഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥി കെ എസ് അരുണ്‍കുമാര്‍. സിപിഐ എം ജില്ലാ സെക്രട്ടേറിയറ്റാണ് അരുണ്‍കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗമായ അരുണ്‍ കുമാര്‍ ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയാണ്. ശിശുക്ഷേമ സമിതിയുടെ ജില്ല വൈസ് ചെയര്മാന് കൂടിയാണ് അരുണ്‍കുമാര്‍
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ഉമ തേമസിനെ കഴിഞ്ഞ ദിവസം പ്രഖ്യപിച്ചിരുന്നു. മുന്‍ എംഎല്‍എ പിടി തോമസിന്റെ ഭാര്യ ആണ് ഉമ തോമസ്.
പിടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവ് വന്ന തൃക്കാക്കര മണ്ഡലത്തില്‍ മെയ് 31ന് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍.
മെയ് 11 വരെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. 16 വരെ പത്രിക പിന്‍വലിക്കാനുള്ള സമയമുണ്ട്. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. തൃക്കാക്കര കൂടാതെ ഒഡീഷയിലേയും ഉത്തരാഖണ്ഡിലേയും ഓരോ സീറ്റുകളിലും ഇതേ ദിവസം തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
Content Highlight: KS Arunkumar to be LDF CPIM candidate at Thrikkakara byelection