കെഎസ്ആർടിസി നഷ്ടം കുറഞ്ഞെന്ന് മന്ത്രി ഗണേഷ്കുമാർ
KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനാണെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാർ. ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി ശബള വിതരണം ആരംഭിക്കും. 8 വർഷത്തിനിടയിൽ 10,000 കോടിയാണ് KSRTCക്ക് സർക്കാർ നൽകിയത്.
ശമ്പളത്തെക്കാൾ ‘ കൂടുതൽ പെൻഷനാണ് നൽകുന്നത്. KSRTC യുടെ നഷ്ട്ടം കുറഞ്ഞു. KSRTC യിൽ മൂന്ന് മാസം കൊണ്ട് പൂർണമായും കബ്യൂട്ടർ വൽക്കരണം നടക്കും. 5 ദിവസത്തിൽ അധികം ഒരു ഫയൽ വെക്കാൻ സാധിക്കില്ല. ഉടൻ തീർപ്പാക്കാനും നിർദേശം നൽകിയെന്നും മന്ത്രി വ്യക്തമാക്കി.
KSRTCയിൽ 90 % ജീവനക്കാർ നല്ലവരാണ്. ഒരു 4 % പ്രശ്നക്കാരാണ്, അവരാണ് ആളുകളോട് മോശമായി പെരുമാറുന്നതും, അപകടം ഉണ്ടാക്കുന്നതും. സൂപ്പർഫാസ്റ്റ് KSRTC ബസ്സുകൾ AC ആക്കുക എന്നതാണ് ലക്ഷ്യം. ചാർജ് വർദ്ധനവ് ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.