പാലക്കാട് ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി
Posted On February 18, 2024
0
301 Views

പാലക്കാട് ധോണിയില്‍ ജനവാസ മേഖലയില്‍ വീണ്ടും പുലിയിറങ്ങി. ധോണി മൂലപ്പാടത്താണ് പുലര്‍ച്ചെയാണ് പുലി ഇറങ്ങിയത്. ജനവാസ മേഖലയില്‍ ഇറങ്ങിയ ഒരു പശുക്കിടാവിനെയും കടിച്ചുകൊന്നു.
ഇന്ന് പുലര്‍ച്ചെ 5:30 ഓടെ ആണ് ധോണി മൂലപാടത്ത് പുലിയുടെ സാന്നിധ്യം കണ്ടത്. ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പ്രദേശവാസിയായ ഷംസുദ്ദീന്റെ പശുക്കിടാവിനെ ആക്രമിച്ച് കൊന്നു. പുലര്‍ച്ചെ പശുക്കിടാവിന്റെ ശബ്ദം കേട്ടാണ് ഉണര്‍ന്നതെന്നും തൊഴുത്തില്‍ പശുവിനെ കാണാതായതോടെ നടത്തിയ തെരച്ചിലിനിടെയാണ് പുലിയെ കണ്ടതെന്നും ഷംസുദ്ദീന് പറയുന്നു.