നടിയെ ആക്രമിച്ച കേസ്; ജഡ്ജിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത്
Posted On May 7, 2022
0
187 Views

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്ത്. ജനനീതി എന്ന സംഘടനയാണ് കത്ത് നൽകിയത്.
കേസ് പരിഗണിക്കുന്ന ജഡ്ജിയെ മാറ്റിയില്ലെങ്കിൽ കേസിന്റെ നടപടികൾ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നും വിചാരപമ കോടതി ജഡ്ജിയെ കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും കത്തിൽ പറയുന്നു. സുപ്രീം കോടതിയിൽ നിന്ന് വിമരിച്ച ജഡ്ജിമാർ ഉൾപ്പെടുന്ന സംഘടനയാണ് ജനനീതി.
Content Highlight – Case of assault on actress; Letter requesting the removal of the judge
Trending Now
പച്ചപ്പിന്റെ കവിതകള്
March 17, 2023