കേരളത്തിന് സമീപം ചക്രവാത ചുഴി; മഴ ശക്തമാകും
തെക്കു കിഴക്കൻ അറബിക്കടലിനു മുകളില്‍ തെക്കൻ കേരളത്തിന് സമീപത്തായും, തെക്കു പടിഞ്ഞാറൻ അറബിക്കടലിനും തെക്കു കിഴക്കൻ അറബിക്കടലിനും മുകളിലായും ചക്രവാത ചുഴികള്‍ രൂപപെട്ടതായി റിപ്പോർട്ട്.
ഇതിനെ തുടർന്ന് കേരളത്തില്‍ പ്രേത്യേകിച്ചും തെക്കൻ കേരളത്തില്‍ മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിനെ തുടർന്ന് കേരളത്തില്‍ ഒരാഴ്ച ഇടിമിന്നലോടു കൂടിയ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കു സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത് . ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലുമാണ് യെല്ലോ അലേർട്ട്.