കേസില്‍ നിന്ന് മനാഫിനെ ഒഴിവാക്കും; ചില യുട്യൂബര്‍മാര്‍ കുടുങ്ങാൻ സാധ്യത
കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് മരിച്ച അർജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറി ഉടമയായ മനാഫിനെ ഒഴിവാക്കും.
മനാഫ് മാധ്യമങ്ങളില്‍ കൂടി വെളിപ്പെടുത്തിയ ചില കാര്യങ്ങള്‍ മൂലം കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയാകുന്നു എന്നായിരുന്നു കുടുംബം ആരോപിച്ചത്.
തുടർന്ന് സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കാൻ ശ്രമം നടത്തിയെന്ന വകുപ്പ് ചുമത്തി മനാഫിനെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു. മനാഫിന്റെ യൂട്യൂബ് ചാനല്‍ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതില്‍ അപകീർത്തിപ്പെടുത്തുന്നതൊന്നും കണ്ടെത്തിയില്ല. എന്നാല്‍ ചില യുട്യൂബർമാർ കുടുങ്ങാനിടയുണ്ട്.
വിവാദ ഉള്ളടക്കം കണ്ടെത്താൻ കഴിയാത്തതിനെ തുടർന്നാണ് മനാഫിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴാവാക്കാൻ തീരുമാനിച്ചത്. അതിനിടെ, സൈബർ ആക്രമണം നടത്തിയ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ പൊലീസ് പരിശോധിച്ചു വരികയാണ്.