മെഡിക്കല് കോളജിലെ ലിഫ്റ്റില് വീണ്ടും കുടുങ്ങി: ഇത്തവണ വനിത ഡോക്ടറും രോഗിയും
Posted On July 16, 2024
0
309 Views

തിരുവനന്തപുരം മെഡിക്കല് കോളജ് ആശുപത്രിയിലെ ലിഫ്റ്റില് ആളുകള് കുടുങ്ങുന്നത് ആവർത്തിക്കുന്നു. ആശുപത്രി അത്യാഹിത വിഭാഗത്തിലെ വനിത ഡോക്ടറും രോഗിയുമാണ് ഇന്ന് ലിഫ്റ്റില് കുടുങ്ങിയത്.
അത്യാഹിത വിഭാഗത്തില് നിന്ന് സി.ടി സ്കാനിലേക്ക് പോകുന്നതിന് വേണ്ടി ഉപയോഗിക്കുന്ന ലിഫ്റ്റാണ് തകരാറിലായത്. ലിഫ്റ്റില് കുടുങ്ങിയവരെ പിന്നീട് ആശുപത്രി ജീവനക്കാർ രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം ലിഫ്റ്റില് കുടുങ്ങിയ രോഗിയെ 42 മണിക്കൂറിന് ശേഷമാണ് പുറത്തെത്തിച്ചത്.