നിറം മാറിക്കളിക്കുന്ന മന്ത്രി ശിവൻകുട്ടി നാണം കെട്ടു; ഹിജാബ് ധരിക്കാതെ തന്നെ ഇനി കുട്ടി സ്കൂളിൽ എത്തും, എല്ലാം കോംപ്രമൈസായി
ഹിജാബ് വിവാദം ഉണ്ടായ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂള്‍ രണ്ട് ദിവസത്തിന് ശേഷം ഇന്ന് വീണ്ടും പ്രവർത്തനം തുടങ്ങി. വിവാദത്തെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് സ്കൂള്‍ അടച്ചിട്ടത്. ഹിജാബ് വിവാദദത്തിന് കാരണമായ എട്ടാം ക്ലാസുകാരി ഇന്ന് സ്കൂളിലെത്തില്ലെന്നാണ് വിവരം. സ്കൂള്‍ പരിസരത്ത് കനത്ത പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതേസമയം വിഷയത്തില്‍ ഇന്നലെ എംപിയുടെ നേതൃത്വത്തില്‍ സമവായത്തിലെത്തിയെന്ന വിവരം പിടിഎ പ്രസിഡന്റ് തള്ളിക്കളഞ്ഞു. പിടിഎയുമായോ മാനേജ്മെന്റുമായോ എംപി സംസാരിച്ചിട്ടില്ല. രക്ഷിതാക്കളോട് മാത്രമായിരിക്കും സംസാരിച്ചിട്ടുണ്ടാവുക. അവരെ ചിലപ്പോൾ ബോധവല്‍ക്കരിച്ച് കാണുമെന്നും പ്രസിഡന്റ് പറഞ്ഞു.
സ്കൂളിന്റെ നിയമാവലി അനുസരിച്ച് യൂണിഫോം ധരിച്ച് കുട്ടി ഇന്ന് മുതല്‍ സ്കൂളില്‍ എത്തുമെന്ന് പിതാവ് അറിയിച്ചിരുന്നു. ഹൈബി ഈഡന് എംപിയുടെയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെയും ചര്‍ച്ച കഴിഞ്ഞതിന് പിന്നാലെയാണ് പിതാവ് ഇക്കാര്യം അറിയിച്ചത്.
മുഴുവന്‍ വിദ്യാര്‍ത്ഥികളും സ്കൂളിന്റെ റൂള്‍സ് ആന്‍ഡ് റെഗുലേഷന്‍സ് പാലിക്കണമെന്നാണ് ആഗ്രഹമെന്നും പിടിഎ പ്രസിഡന്റ് പ്രതികരിച്ചു. കുട്ടിയുടെ അവകാശങ്ങള്‍പ്പോലെ വിദ്യാഭ്യാസ സ്ഥാപനത്തിനും ചില നിയമാവലികൾ ഉണ്ട്. ഒരാള്‍ക്കായി അത് ഇളവ് ചെയ്യേണ്ട കാര്യമില്ല. കുട്ടിക്ക് സ്കൂളില്‍ പഠനം തുടരാം എന്ന ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും പിടിഎ പ്രസിഡന്റ് പറഞ്ഞു.
അതേസമയം വിദ്യാര്‍ത്ഥിനിക്ക് ശിരോവസ്ത്രം ധരിച്ച് സ്കൂളിലെത്താന്‍ അനുമതി നല്‍കണമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നിലപാടെടുത്തത്. ഇതിലും മാനേജ്മെന്റിന് എതിര്‍പ്പുണ്ട്.
പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ ഇടപെട്ടിട്ടുണ്ട്. കുട്ടികള്‍ക്ക് എല്ലാ അവകാശങ്ങളും ഉണ്ട്. അത് ചെറുതായാലും വലുതായാലും നിഷേധിക്കാന്‍ കഴിയില്ല. സ്കൂളിനോട് ഇന്ന് വിശദീകരണം നല്കാന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും വി ശിവന്‍കുട്ടി പറഞ്ഞു. സ്കൂളില്‍ വര്‍ഗീയത കൊണ്ടുവരുന്നത് തടയാന്‍ ആണ് സര്‍ക്കാര്‍ ശ്രമം. സ്കൂളിന് യൂണിഫോം കാര്യത്തില്‍ തീരുമാനം കൈക്കൊള്ളാമെന്നും മന്ത്രി പറഞ്ഞു.
സ്കൂളില്‍ ശിരോവസ്ത്രം ധരിച്ചതിന്റെ പേരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസില്‍ നിന്നും പുറത്ത് നിര്‍ത്തിയതില്‍ സ്കൂള്‍ അധികൃതരുടേത് ഗുരുതര കൃത്യവിലോപമാണെന്നും ശിരോവസ്ത്രം ധരിച്ച് സ്കൂളില്‍ തുടര്‍പഠനം നടത്താന്‍ അനുമതി നല്‍കണമെന്നുമായിരുന്നു മന്ത്രിയുടെ നിലപാട്. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ നല്കിയ റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. സ്കൂള്‍ അധികൃതരുടെ ഭാഗത്ത് ഗുരുതര വീഴ്ചയുണ്ടായെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.
ഈയിടെ വളരെ മികച്ച നിലപാടുകളും പ്രതികാരങ്ങളും നടത്തി വന്ന വി ശിവൻകുട്ടി വീണ്ടും പഴയ സ്റ്റൈലിലേക്ക് പോകുകയാണ്. എരിതീയിൽ എണ്ണ ഒഴിച്ച് വർഗീയത ആളിക്കത്തിക്കുന്ന നിലപാടാണ് വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചിരിക്കുന്നതെന്ന ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
പള്ളുരുത്തി സ്കൂളിലെ കുട്ടിയുടെ പിതാവ് തന്നെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാൻ തയ്യാറാണെന്നും സ്കൂൾ മാനേജ്മെന്റ് പറയുന്നത് പോലുള്ള യൂണിഫോം ധരിക്കാമെന്നും അറിയിച്ചതിന് ശേഷം വിദ്യാഭ്യാസ മന്ത്രി ഇത്തരത്തിലൊരു നിലപാട് എടുത്തത് എന്തിനാണെന്ന് മനസിലാകുന്നില്ല. ജെൻഡർ യൂണിഫോം അടക്കം നടപ്പിലാക്കിയ സർക്കാരാണ് കേരളത്തിൽ ഉള്ളത്.
ഒരു സ്ഥാപനത്തിൽ പഠിക്കാനോ അല്ലെങ്കിൽ ജോലി ചെയ്യാനോ വരുമ്പോൾ അവിടത്തെ റൂൾ ആൻഡ് റെഗുലേഷൻസ് പാലിക്കേണ്ടത് മിനിമം മര്യാദയാണ്. അവിടത്തെ ചട്ടങ്ങൾ പാലിക്കാം എന്ന് പറഞ്ഞാണ് ആ കുട്ടിയെ അവിടെ പഠിക്കാൻ ചേർക്കുന്നത്. ആദ്യ ദിവസം തന്നെ ചട്ടം തെറ്റിക്കുന്നു. അതിന് ശേഷം 4 മാസം കഴിഞ്ഞപ്പോൾ വീണ്ടും റൂൾസ് തെറ്റിക്കുന്നു.
അങ്ങനെ ചെയ്യുന്നത് കൊണ്ട് അവിടുള്ള മറ്റ് മുസ്ലിം കുട്ടികൾക്കും ഹിജാബ് ധരിച്ചു വരാൻ ഉള്ള തോന്നലാണ് ഉണ്ടാകുന്നത്. ഹിജാബ് ധരിച്ചാലെ ക്ളാസിൽ ഇരുന്ന് പഠിക്കാൻ പറ്റൂ എന്നാണെങ്കിൽ അങ്ങനെയുള്ള സ്കൂളുകളിൽ പോകുക. അല്ലാതെ ഇതൊക്കെ വിഷയമാക്കി മറ്റുള്ള കുട്ടികളുടെ പഠിപ്പ് കൂടെ മുടക്കരുത്.
ഇപ്പോൾ ശബരിമലക്ക് പോകുമ്പോൾ കറുത്ത ഡ്രസ്സ് ഇട്ടു വരുന്ന കാര്യവും പലരും പറയുന്നുണ്ട്. അതും അനുവദിക്കേണ്ട കാര്യമില്ല. പഠിപ്പിനേക്കാൾ പ്രാധാന്യം മതപരമായ വിശ്വാസത്തിന് നൽകുന്നവർ, ആയ ചടങ്ങെല്ലാം കഴിഞ്ഞിട്ട് ക്ളാസിൽ വന്നാൽ മതി. അതേപോലെ കൊന്തയും കയ്യിലെ ചരടും രാഖിയും പെട്രോമാക്സിന്റെ മാന്റിൽ പോലത്തെ തൊപ്പിയിൻ ഒന്നും സ്കൂളിൽ അനുവദിക്കേണ്ട കാര്യവുമില്ല.
മലക്ക് പോകാൻ മാലയിട്ട പോലീസുകാരൻ കറുത്ത പാന്റിട്ട് ഡ്യൂട്ടിക്ക് പോകാറില്ല. വീട്ടിലോ അമ്പലത്തിലോ ഒക്കെ നിങ്ങളുടെ ഇഷ്ടം പോലെ ആകാം. സ്കൂളിലും ജോലി സ്ഥലത്തും യൂണിഫോം നിർബന്ധമാണെങ്കിൽ അത് പാലിക്കുക.
അതേപോലെ തന്നെ പരായുന്ന ഒരു കാര്യമാണ് സ്കൂളിൽ കന്യാസ്ത്രീകൾ അവരുടെ വേഷത്തിൽ പഠിപ്പിക്കാൻ വരുന്ന കാര്യം. അധ്യാപകർക്ക് ഡ്രസ്സ് കോഡ് ഉണ്ടെങ്കിൽ തീർച്ചയായും കന്യാസ്ത്രീ വേഷം അനുവദിക്കാൻ പാടില്ല.
അതേപോലെ കോളേജിൽ പല കോഴ്സുകൾക്കും കന്യാസ്ത്രീകൾ അതെ വേഷത്തിൽ പഠിക്കാൻ പോകുന്നുണ്ട്. യൂണിഫോം സ്ട്രിക്റ്റ് ആയി വേണ്ട കോളേജുകളിൽ ഇക്കൂട്ടരെയും വിലക്കേണ്ടതാണ്.
വിദ്യാഭ്യാസ സമയത്ത് മതപരമായ ഒന്നും അവിടേക്ക് കൊണ്ടുപോകേണ്ട കാര്യമില്ല.
ഇത് ഇന്ത്യ ആണ്. നമ്മുടേത് മതേതര രാജ്യം ആണ്. അതുകൊണ്ട് മതത്തിൻ്റെ ചിഹ്നങ്ങൾ കുട്ടികളിൽ അടിച്ചേൽപിക്കാൻ വാശി പിടിക്കരുത്.












