നോൺസ്റ്റിക്ക് കുക്കറിൻ്റെ കൈപ്പിടിയിലൊളിപ്പിച്ചത് 470 ഗ്രാം സ്വർണം; നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട
Posted On June 16, 2022
0
308 Views

നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 23 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. തൃശൂർ സ്വദേശി നിഷാദാണ് സ്വർണവുമായി പിടിയിലായത്. പ്രഷർ കുക്കറിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.
ജിദ്ദയിൽ നിന്നും ഇൻഡിഗോ വിമാനത്തിലാണ് നിഷാദ് കൊച്ചിയിൽ എത്തിയത്. 497 ഗ്രാം തൂക്കമുള്ള സ്വർണം ചെറിയ കമ്പികൾ ആക്കിയാണ് കടത്താൻ ശ്രമിച്ചത്. നാല് സ്വർണ്ണ കമ്പികൾ നോൺസ്റ്റിക് കുക്കറിന്റെ കൈപ്പിടിയിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു.
എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗമാണ് സ്വർണം പിടികൂടിയത്.
Content Highlight: Nedumbassery Airport Gold Smuggling
Trending Now
നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു
July 15, 2025