നെഹ്രു ട്രോഫി വള്ളം കളി ; ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച്ച പൊതു അവധി

നെഹ്രു ടോഫി വള്ളം കളി പ്രമാണിച്ച് ആലപ്പുഴ ജില്ലയില്‍ ശനിയാഴ്ച്ച കലക്ടര്‍ പൊതു അവധി പ്രഖ്യാപിച്ചു. നെഹ്രു ട്രോഫി വള്ളം കളി ഈ മാസം 28നാണ് നടക്കുക. വയനാട് ഉരുള്‍ പൊട്ടലിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ വള്ളം കളിയോട് അനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികള്‍ ഒഴിവാക്കി.
70ാമത് നെഹ്റു ട്രോഫി ജലോത്സവത്തില്‍ 19 ചുണ്ടന് വള്ളങ്ങളടക്കം 74 വള്ളങ്ങള്‍ മത്സരത്തിനുള്ളത്. ക്ലബുകള്‍ ലക്ഷങ്ങള്‍ മുടക്കി പരിശീലനം ഉള്‍പ്പെടെ നടത്തിയ സാഹചര്യത്തിലാണ് വള്ളം കളി നടത്താനുള്ള തീരുമാന ം ഉണ്ടായത്. വയനാട് ദുരന്ത സാഹചര്യത്തില്‍ സാംസ്കാരിക പരിപാടികളോ മറ്റു ആഘോഷങ്ങളോ ഇല്ലാതെ വള്ളംകളി മാത്രമായിട്ടായിരിക്കും നടത്തുക