വേണാട് എക്സ്പ്രസിനുള്ള എറണാകുളം സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഇന്നുമുതല്‍ ഇല്ല
വേണാട് എക്സ്പ്രസിന് ഇന്നുമുതല്‍ എറണാകുളം സൗത്ത് സ്റ്റേഷനില്‍ സ്റ്റോപ്പില്ല. പകരം എറണാകുളം ടൗണ്‍ സ്റ്റേഷനിലാണ് ട്രെയിന്‍ നിര്‍ത്തുക.
സൗത്ത് സ്റ്റേഷനില്‍ എത്തേണ്ട യാത്രക്കാര്‍ തൃപ്പൂണിത്തുറയിലോ ടൗണ്‍ സ്റ്റേഷനിലോ ഇറങ്ങി യാത്രയ്ക്കായി ബദല്‍ മാര്‍ഗ്ഗം ഉപയോഗിക്കേണ്ടിവരും.
എന്ജിന് മാറ്റാന്‍ വേണ്ടിവരുന്ന അധികസമയം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകളുടെ ലഭ്യതക്കുറവ് എന്നിവയാണ് വേണാട് എക്സ്പ്രസ്സ് നോര്‍ത്ത് വഴി മാത്രമാക്കാനുള്ള കാരണം. എന്നാല്‍ സൗത്ത് സ്റ്റേഷനിലെ സ്റ്റോപ്പ് ഒഴിവാക്കിയത് ജോലിക്കും മറ്റും എറണാകുളത്തെത്തുന്ന സ്ഥിരം യാത്രക്കാരെ ദുരിതത്തില്‍ ആക്കുമെന്ന് ഉറപ്പാണ്.