ശരണ്യയുടെ ആത്മഹത്യയില്‍ വീട്ടുക്കാരുടെ മൊഴിയെടുക്കും; ബിജെപി പ്രാദേശിക നേതാവ് പ്രജീവ് ഒളിവില്‍
യുവമോർച്ച പാലക്കാട് മണ്ഡലം ട്രഷററായിരുന്ന ശരണ്യയുടെ ആത്മഹത്യയിൽ വീട്ടുകാരുടെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം. മരണത്തിൽ ആരോപണ വിധേയനായ ബിജെപി പ്രാദേശിക നേതാവ് ഒളിവിലാണ്. ശരണ്യയുടെ ഫോണിലെ കാൾ ഡാറ്റയും മറ്റ് മെസേജുകൾ ഉൾപ്പെടെയുള്ളവയും ആത്മഹത്യാ കുറിപ്പും അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് സൂചന.
യുവമോർച്ച പാലക്കാട് മണ്ഡലം ട്രഷറർ ആയിരുന്ന ശരണ്യയേ 2 ദിവസം മുമ്പാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ശരണ്യയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പും പൊലീസ് കണ്ടെത്തിയിരുന്നു. ആത്മഹത്യയ്ക്ക് പിന്നിൽ ബിജെപി പ്രാദേശിക നേതാവ് പ്രജീവ് ആണെന്നായിരുന്നു ആത്മഹത്യാ കുറിപ്പിലെ ആരോപണം. പ്രജീവിന് മറ്റു പല സ്ത്രീകളുമായും ബന്ധമുണ്ട്, അതെല്ലാം തന്റെ ഫോണിൽ ഉണ്ട്. അത് കണ്ടു പിടിച്ചതോടെ തന്നെ ആളുകൾക്ക് മുമ്പിൽ നാണം കെടുത്താനായിരുന്നു പ്രജീവിന്റെ ശ്രമം. പാലക്കാട്ടെ ബിജെപി നേതാവുമായുള്ള തന്റെ വീഡിയോ തെറ്റായ രീതിയിൽ പ്രജീവ് ഉപയോഗിച്ചു. മറ്റുള്ളവരുടെ മുമ്പിൽ കുറ്റപ്പെടുത്തുകയും, നാണം കെടുത്തുകയും ചെയ്തു എന്നിങ്ങനെ നീളുന്നു ശരണ്യയുടെ ആരോപണം.
സംഭവത്തിനു പിന്നാലെ ശരണ്യയുടെ മൊബൈൽ ഫോണും പോലിസ് കണ്ടെടുത്തു.
അന്വേഷണത്തിൽ ഫോണിലെ രേഖകൾ നിർണായകമാകുമെന്നാണ് പൊലീസ് പറയുന്നുത്
പ്രജിവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ശരണ്യയുടെ വീട്ടുകാരും രംഗത്തെത്തിയിരുന്നു.
പ്രജിവിന്റെ ആരോപണങ്ങൾ ശരണ്യയ്ക്ക് കടുത്ത മാനസിക പ്രയാസങ്ങൾ സൃഷ്ട്ടിച്ചിരുന്നുവെന്നും വീട്ടുകാർ പറയുന്നു. വീട്ടുകാരിൽ നിന്ന് അന്വേഷണ സംഘം മൊഴിയെടുക്കും. ശരണ്യയുടെ മരണത്തിന് പിന്നാലെ മൊബൈൽ സ്വച്ച് ഓഫ് ചെയ്ത് ഒളിവിൽ പോയിരിക്കുകയാണ് പ്രജീവ്.
Content Highlight: Yuvamorcha Palakkad, Mahila Morcha, Sharanya, Prajeev, BJP