പവന് 80,880 രൂപയായി, ഒരൊറ്റ ദിവസത്തെ വര്‍ധന 1,000 രൂപ
Posted On September 9, 2025
0
5 Views

സ്വര്‍ണ വിലയില്‍ കുതിപ്പ് തുടരുകയാണ്. പവന്റെ വില ഇതാദ്യമായി 80,000 കടന്ന് ഇന്ന് 80,880 രൂപയായി. ഒരൊറ്റ ദിവസംകൊണ്ട് 1,000 രൂപയാണ് കൂടിയത്. ഗ്രാമിന്റെ വിലയാകട്ടെ 10,000 പിന്നിട്ട് 10,110 രൂപയായി. 9,985 രൂപയായിരുന്നു കഴിഞ്ഞ ദിവസം ഗ്രാമിന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ സര്‍വകാല റെക്കോഡിലാണ് 24 കാരറ്റ് സ്വര്‍ണത്തിന്റെ വില. 10 ഗ്രാമിന് 1,09,000 രൂപയായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വിലയും റെക്കോഡ് നിലവാരത്തിലാണ്. ഒരു ട്രോയ് ഔണ്‍സ് സ്വര്‍ണം 3,634.25 ഡോളര്‍ നിലവാരത്തിലാണ് വ്യാപാരം നടന്നത്.