മുഖ്യമന്ത്രിയുടെ സന്ദർശനത്തെ തുടർന്ന് കറുത്ത മാസ്ക് മാറ്റിയ സംഭവം ഹൈക്കോടതിയിൽ
കറുത്ത മാസ്ക് അഴിപ്പിച്ച സംഭവം ഇന്ന് ഹൈക്കോടതിയുടെ പരിഗണനയിലെത്തും. അഡ്വ. സേതുകുമാർ ആണ് ഹൈക്കോടതിയെ സമീപിക്കുന്നത്. പരാതി ഡി ജി പിക്കും പരാതി നൽകിയട്ടുണ്ട്. സുരക്ഷയുടെ പേരിൽ കറുത്ത മാസ്ക് ഊരുന്നത് നിയമവിരുദ്ധമാണ്.
കോട്ടയത്ത് തന്നെ തടഞ്ഞ് നിർത്തിയ പൊലീസ് കറുത്ത മാസ്ക് മാറ്റാൻ അവശ്യപ്പെട്ടുവെന്നാണ് അഡ്വ. സേതുകുമാറിന്റെ പരാതി. ഏത് മാസ്ക് ധരിക്കണം എന്നത് വ്യക്തികളുടെ സ്വാതന്ത്ര്യമാണ്. ഇത് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിൽ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് അഭിഭാഷകൻ, ഹൈക്കോടതിയെ സമീപിക്കുമെന്ന് അറിയിച്ചത്.
Content Highlights : petition against black mask at High court of Kerala