ലഹരി വിമുക്തി കേന്ദ്രത്തില്‍നിന്ന് ഗുളികകള്‍ മോഷ്ടിച്ചു; ചികിത്സയില്‍ കഴിഞ്ഞ രണ്ടുപേര്‍ പിടിയില്‍
Posted On September 24, 2023
0
284 Views

മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ നിന്ന് ലഹരിമുക്ത ചികിത്സക്കായി നല്കുന്ന ഒ.എസ്.ടി. ഗുളികകള്‍ മോഷ്ടിച്ച കേസില്‍ അവിടെ ചികിത്സയില്‍ കഴിഞ്ഞിരുന്ന രണ്ട് പേര് പിടിയിലായി.
തൃപ്പൂണിത്തുറ സ്വദേശികളായ നിഖില്‍ സോമന് (26), സോണി സെബാസ്റ്റ്യന്‍ (26) എന്നിവരെയാണ് മൂവാറ്റുപുഴ പോലീസ് ഇന്‍സ്പെക്ടര്‍ പി.എം. ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ലഹരി വിമുക്തി ചികിത്സക്കായി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയിരുന്ന ഗുളികകള്‍ ആണ് ആശുപത്രിയിലെ വിമുക്തി ഡി അഡിക്ഷന് സെന്ററില്‍ നിന്ന് പ്രതികള്‍ മോഷ്ടിച്ചത്.