പുതിയ കുപ്പിയിൽ പഴയ വീഞ്ഞു മായി പിണറായി സർക്കാർ….
മലയാളിയുടെ വീക്ക്നസ് മുതലെടുക്കുന്നോ?

ഓണക്കിറ്റിൽ വീഴാത്ത മലയാളിയുണ്ടോ…. ഭൂരിഭാഗവും വീഴുമെന്ന് അറിയാവുന്നത് കൊണ്ട് തന്നെ ഇത്തവണയും ഓണത്തിന് സംസ്ഥാന സർക്കാർ അവതരിപ്പിക്കുന്നു” മഞ്ഞ കാർഡിന് ഓണകിറ്റ്”
സംസ്ഥാനത്ത് ഓണത്തിന് സർക്കാർ ആറുലക്ഷം കുടുംബങ്ങള്‍ക്ക് (മഞ്ഞ കാർഡ്) 15 ഇനങ്ങളടങ്ങിയ ഓണക്കിറ്റ് സൗജന്യമായി വിതരണം ചെയ്യും.
അര ലിറ്റർ വെളിച്ചെണ്ണയും അര കിലോ പഞ്ചസാരയും ചെറുപയർ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്ബാർപൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയർ, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ കിറ്റിലുണ്ടാകും. ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒരുകിറ്റ് സൗജന്യമായി ലഭിക്കും.
നീല കാർഡുകാർക്ക് 10 കിലോയും വെള്ളക്കാർഡുകാർക്ക് 15 കിലോയും അരി 10.90 രൂപ നിരക്കില്‍ നല്‍കും. 53 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. 94 ലക്ഷം കാർഡുകാർക്ക് 10 കിലോ കെ റൈസ് 25 രൂപ നിരക്കില്‍നല്‍കും. നിലവില്‍ 29 രൂപയ്ക്ക് നല്കുന്ന അരിയാണിത്.
കൂടാതെ സംസ്ഥാന വ്യാപകമായി സപ്ലൈകോ ഓണച്ചന്ത നടത്തും. ഇക്കുറി തിരുവനന്തപുരത്തിന് പുറമേ പാലക്കാട്ടും മെഗാഫെയർ നടത്തും. സംസ്ഥാനം ആവശ്യപ്പെട്ട അരി കേന്ദ്ര സർക്കാർ നിഷേധിച്ച സാഹചര്യത്തിലാണ് കേരളം സ്വന്തംനിലയില്‍ അരി വിലകുറച്ച് നല്‍കുന്നത്. കേരളത്തിലുള്ളവർ അരിവാങ്ങാൻ ശേഷിയുള്ളവരാണെന്നും സബ്സിഡി അനുവദിക്കില്ലെന്നുമായിരുന്നു നിലപാട്.
ക്ഷേമസ്ഥാപനങ്ങളിലെ നാല് അംഗങ്ങള്‍ക്ക് ഒരു കിറ്റ് സൗജന്യമായി കിട്ടും.കിറ്റില്‍ അര ലിറ്റര്‍ വെളിച്ചെണ്ണ, അര കിലോ പഞ്ചസാര, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്സ്, മില്‍മ നെയ്യ്, കശുവണ്ടിപ്പരിപ്പ്, സാമ്ബാര്‍പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, തേയില, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടിയുപ്പ്, തുണിസഞ്ചി എന്നിവ ഉള്‍പ്പെടും.റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കുറഞ്ഞ നിരക്കില്‍ അരിയും നല്‍കും.
ലയാളികള്‍ക്ക് അല്ലലില്ലാതെ ഓണം ആഘോഷിക്കാൻ സർക്കാരിന്റെ കരുതല്‍ എന്ന മട്ടിലാണ് വീണ്ടും സൗജന്യ ഓണകിറ്റ് എന്ന ആശയം വീണ്ടും കൊണ്ടുവരുന്നത്..
എന്നാല്‍ കടുത്ത സാമ്ബത്തിക പിരിമുറുക്കത്തിലൂടെ കടന്നു പോകുമ്ബോഴും, വയനാട് പുരധിവാസം തുലാസില്‍ നില്‍ക്കുമ്ബോഴും, സ്വീകരിക്കുന്ന ഈ ഉദാര സമീപനം പലവിധ ചർച്ചകള്‍ക്ക് വഴിയൊരുക്കും എന്നുറപ്പാണ്. തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണോ കോവിഡ് കാല മാതൃകയില്‍ ഈ കിറ്റ് വിതരണം എന്നതാണ് അതില്‍ പ്രധാനം.
ഇതിനും മുൻപും വോട്ടു പിടിക്കാൻ തമിഴ്നാട് ശൈലി പിണറായി സർക്കാർ കൊണ്ടുവന്നതിനെതിരെ വിമർശനങ്ങള്‍ ഉയർന്നിരുന്നു. വറുതിയുടെ കാലത്ത് തുടർച്ചയായി കിറ്റ് നല്‍കിയത് തുടർഭരണത്തിന് സഹായിച്ചു എന്ന വിലയിരുത്തല്‍ ഇടതുപക്ഷത്തിന് നേരത്തേയുണ്ട്. ഇതിന്റെ ചുവടുപിടിച്ച് 2021ലെ തെരെഞ്ഞടുപ്പില്‍ യുഡിഎഫ് കിറ്റ് വാഗ്ദാനം മുന്നോട്ട് വച്ചെങ്കിലും ഫലം കണ്ടില്ല