വിദേശ യാത്രകൊണ്ട് ലക്ഷ്യം വെച്ചതിനേക്കാള്‍ നേട്ടം; വിമര്‍ശനങ്ങള്‍ക്ക് പ്രതികരണവുമായി മുഖ്യമന്ത്രി
കേരളസംഘത്തിന്റെ വിദേശ പര്യടനം നടത്തിയതിനെതിരെയുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് വിദേശയാത്ര നടത്തിയതെന്നും യാത്രകൊണ്ട് പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടമുണ്ടായതായും മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും വിദേശപര്യടനം വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഈ വിഷയത്തില്‍ ആദ്യമായിട്ടാണ് മുഖ്യമന്ത്രി മറുപടിയുമായി എത്തിയത്. ഫിന്‍ലെന്‍ഡ്, നോര്‍വെ, യുകെ എന്നിവിടങ്ങളിലാണ് സംഘം പര്യടനം നടത്തിയത്.
പഠന ഗവേഷണ മേഖയയിലെ സഹകരണം, കേരളീയര്‍ക്ക് പുതിയ തൊഴില്‍ സാധ്യത കണ്ടെത്തല്‍, പ്രവാസി ക്ഷേമത്തിനായുള്ള ഇടപെടലുകള്‍, മലയാള സമൂഹവുമായി ആശയവിനിമയം, കേരളത്തിലേക്ക് കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കുക എന്നിവയായിരുന്നു മുഖ്യമന്ത്രിയുടെയും സംഘത്തിന്റെയും സന്ദര്‍ശന ലക്ഷം. ഇവയെല്ലാം പ്രതീക്ഷിച്ചതിനേക്കാള്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചതായും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Content Highlights – Pinarayi Vijayan responded to the criticism against the foreign tour