തലശേരി -മാഹി ബൈപ്പാസ് നാടിനു സമര്‍പ്പിച്ച് പ്രധാനമന്ത്രി; ഉദ്ഘാടനം വീഡിയോ കോണ്‍ഫറൻസ് വഴി
Posted On March 11, 2024
0
252 Views
തലശേരി- മാഹി ബൈപ്പാസ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിനു സമർപ്പിച്ചു. ബൈപ്പാസിന്റെ ഉദ്ഘാടനം വിഡിയോ കോണ്‍ഫറൻസ് വഴിയാണ് പ്രധാനമന്ത്രി നിർവഹിച്ചത്.
തലശേരി ചോനാടത്ത് ഒരുക്കിയ പ്രത്യേക വേദിയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സ്പീക്കർ എ.എൻ.ഷംസീറും പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും പങ്കെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തുടങ്ങിയവർ തിരുവനന്തപുരത്തുനിന്ന് ഓണ്‍ലൈനായാണ് ചടങ്ങില്‍ പങ്കെടുത്തത്. ആയിരത്തിലേറെപ്പേർ ഉദ്ഘാടന ചടങ്ങിന്റെ ഭാഗമാകാനായി എത്തി. ചടങ്ങിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി.
Trending Now
കെ ജയകുമാറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി
December 5, 2025













