സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം. 15 മിനിറ്റ് ഇരുട്ടിലാകും
സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഉണ്ടാകും. വൈകുന്നേരം 6.30നും 11.30നും ഇടയിലാകും വൈദ്യുതി നിയന്ത്രണം ഉണ്ടാവുക. കല്‍ക്കരി ക്ഷാമം മുലം രാജ്യത്തിന്റെ പല ഭാഗങ്ങളിലും വൈദ്യുതി നിയന്ത്രണം നിലവിലുണ്ട്. കേന്ദ്ര വിഹിതത്തില്‍ 400 മുതല്‍ 500 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് അനുഭവപ്പെടുന്നുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.
നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നഗരങ്ങളിലും ആശുപത്രികളിലും വൈദ്യുതി മുടക്കം ഉണ്ടാവുകയില്ല എന്ന് ബോര്‍ഡ് അറിയിച്ചിട്ടുണ്ട്. വൈദ്യുതിയുടെ ഉപഭോഗം കഴിവതും കുറയ്ക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
6.30നും 11.30നും ഇടയില്‍ 15 മിനിറ്റ് നേരത്തേക്കായിരിക്കും നിയന്ത്രണം.
രാജ്യത്തെ 40-ഓളം താപ വൈദ്യുത നിലയങ്ങളില്‍ കല്‍ക്കരിയുടെ ക്ഷാമം അനുഭവപ്പെടുന്നുണ്ട്. നിലവില്‍ മധ്യപ്രദേശ്, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കാശ്മീര്‍, മഹാരാഷ്ട്ര, രാജസ്ഥാന്, ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ആന്ധ്രാ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ വൈദ്യുതി പ്രതിസന്ധി നേരിടുന്നുണ്ട്.
Content Highlight: Coal shortage. Kerala will experience power cut on Thursday – KSEB