കെ എസ് ആര് ടി സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാം; ആദ്യ ഗഡു പത്താം തീയതിക്ക് മുമ്പെന്ന് ഹൈക്കോടതി
കെ എസ് ആര് ടി സി ജീവനക്കാരുടെ ശമ്പളം രണ്ട് ഗഡുക്കളായി നല്‍കാമെന്ന് ഹൈക്കോടതി. ആദ്യ ഗഡു പത്താം തീയതിക്ക് മുന്നേയും രണ്ടാമത്തേത് ഇരുപതാം തീയതിക്ക് മുമ്പും നല്‍കണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.
എല്ലാ മാസവും പത്താം തീയതിക്ക് മുമ്പായി മുഴുവൻ ശമ്ബളവും നല്‍കണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് സ്റ്റേ ചെയ്താണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഈ ഇടക്കാല ഉത്തരവ് കെ എസ് ആര് ടി സിയെ സംബന്ധിച്ച് വലിയ ആശ്വാസമാണ്.
കെ എസ് ആര് ടി സി ജീവനക്കാര്‍ക്ക് എല്ലാ മാസവും പത്താം തീയതിക്ക് മുമ്പ് ശമ്പളം നല്‍കണമെന്ന് കഴിഞ്ഞ ആഗസ്റ്റിലാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. ശമ്പളവിതരണം വൈകുന്നതിനെതിരായി ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലായിരുന്നു നടപടി. കെ എസ് ആര് ടി സിയെ സര്‍ക്കാരിന്റെ ഭാഗമാക്കണമെന്ന ജീവനക്കാരുടെ ഹര്‍ജി കോടതി അന്ന് തള്ളിയിരുന്നു.