സംവിധായകന് ഷാജി കൈലാസിന്റെ അമ്മ ജാനകി എസ്. നായര്‍ അന്തരിച്ചു
സംവിധായകന് ഷാജി കൈലാസിന്റെ അമ്മ അന്തരിച്ചു ജാനകി എസ്. നായര്‍ അന്തരിച്ചു. കുറച്ചു ദിവസമായി അസുഖ ബാധിതയായിരുന്ന ഇവര്‍ വ്യാഴാഴ്ച രാവിലെയാണ് അന്തരിച്ചത്. സംസ്കാരം തിരുവനന്തപുരം ശാന്തികവാടത്തില്‍. പരേതനായ ശിവരാമന് നായരാണ് ഭര്‍ത്താവ്.
നിര്യാണത്തില്‍ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. കാപ്പ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ വച്ചാണ് ഷാജി കൈലാസ് അമ്മയുടെ മരണവിവരം അറിയുന്നത്. ഉടന്‍തന്നെ ഷൂട്ടിങ് നിര്‍ത്തിവച്ച് ഷാജി കൈലാസ് കുറവന്‍കോണത്തെ വീട്ടിലെത്തി.
ഷാജി കൈലാസ്, കൃഷ്ണകുമാര്‍ (റോയ്), ശാന്തി ജയശങ്കര്‍ എന്നിവരാണ് മക്കള്‍. ചിത്ര ഷാജി (ആനി), രതീഷ്, പരേതനായ ജയശങ്കര്‍ എന്നിവര്‍ മരുമക്കളാണ്.