”ശോഭാ സുരേന്ദ്രനാണ് എന്നെ കുറിച്ച് ഏറ്റവും മോശമായിട്ട് സംസാരിച്ചത്”
പൊതുവേദിയില് കോണ്ഗ്രസ് നേതാവ് പീതാംബരക്കുറുപ്പ് കടന്നുപിടിച്ചുവെന്ന നടി ശ്വേതാ മേനോന്റെ പരാതി വളരെ വിവാദം സൃഷ്ടിച്ചതാണ്. വലിയ രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ച സംഭവത്തില് ഒടുവില് പീതാംബരക്കുറുപ്പ് മാപ്പ് പറഞ്ഞാണ് പ്രശ്നം അവസാനിപ്പിക്കേണ്ടി വന്നത്.
72 വയസുള്ള ഒരാളോട് എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഉണ്ടായിരുന്നില്ലെന്നും, പക്ഷേ പറയേണ്ടത് തനിക്ക് പറയാതെ പോകാൻ കഴിയുമായിരുന്നില്ലെന്നും ശ്വേത അടുത്തിടെ പ്രതികരിച്ചു. പലരും തന്നെ കുറിച്ച് മോശമായി സംസാരിച്ചു. ഏറ്റവും മോശം ഭാഷയില് സംസാരിച്ചത് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ആയിരുന്നുവെന്ന് ശ്വേതാ മേനോൻ പറയുന്നു.
”അന്നത്തെ വിഷയത്തില് പലരും വിചാരിച്ചത് രാഷ്ട്രീയപരമായിട്ടാണ് ഞാൻ പ്രതികരിച്ചത് എന്നാണ്. 72 വയസുള്ള ഒരാളോട് എനിക്ക് വ്യക്തിപരമായി ഒരു വിരോധവും ഉണ്ടായിരുന്നില്ല. പക്ഷേ പറയേണ്ടത് എനിക്ക് പറയണമായിരുന്നു. ബിജെപിക്കാർ അടക്കം എനിക്കെതിരെ മോശമായി സംസാരിച്ചു. എന്നെക്കുറിച്ച് ഏറ്റവും മോശം ഭാഷയില് സംസാരിച്ചത് ശോഭാ സുരേന്ദ്രൻ ആയിരുന്നു. പൂരപ്പറമ്ബ് എന്നൊക്കെയാണ് അവർ ഉപമിച്ചത്. ആ പൂരപ്പറമ്ബിന് വേണ്ടിയാണ് ഞാൻ വെയിറ്റ് ചെയ്യുന്നത്. ഒരു സ്ത്രീയായിട്ടുപോലും മറ്റൊരു സ്ത്രീയെ കുറിച്ചാണ് അവർ ഇത്തരത്തില് മോശം പരാമർശം നടത്തിയത്”.- ഒരു ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു അവർ ഇക്കാര്യം പറഞ്ഞത്.
സുരേഷ് ഗോപി തൃശൂരില് ജയിച്ചത് വ്യക്തി എന്ന നിലയിലാണെന്നും, പാർട്ടിക്കാരൻ ആയിട്ടല്ലെന്നും ശ്വേത പറഞ്ഞു. സുരേഷ് ഗോപി വളരെ ഇമോഷണലായ ഒരു വ്യക്തിയാണ്. ഇപ്പോള് ഓവർ ഇമോഷണലാണ്. ഇനിയാണ് അദ്ദേഹം രാഷ്ട്രീയക്കാരനാകാൻ പോകുന്നതെന്നാണ് തനിക്ക് തോന്നുന്നതെന്നും ശ്വേതാ മേനോൻ അഭിമുഖത്തില് വിലയിരുത്തി.