അരിവാള്‍ രോഗം: അട്ടപ്പാടിയില്‍ യുവതി മരിച്ചു
Posted On December 20, 2023
0
339 Views
അട്ടപ്പാടിയില്‍ അരിവാള്‍ രോഗിയായ യുവതി മരിച്ചു. പതിനെട്ടുവയസുകാരിയായ താഴെ അബ്ബന്നൂരില്‍ സുജിതയാണ് മരിച്ചത്. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ആഴ്ചകള്‍ക്ക് മുന്‍പാണ് യുവതിക്ക് അരിവാള്‍ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുയായിരുന്നു. തുടര്‍ന്ന് അവിടെ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
ജനിതക കാരണങ്ങളാല്‍ ചുവന്ന രക്തകോശങ്ങള്‍ക്കുണ്ടാകുന്ന അസാധാരണ രൂപമാറ്റത്താല്‍ സംഭവിക്കുന്ന രോഗമാണ് അരിവാള്‍ രോഗം അഥവാ അരിവാള്‍ കോശ വിളര്‍ച്ച.
Trending Now
An anthem forged in fire!👑🔥
October 29, 2025












